Mon, 24 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rajasthan Suspended

വിദ്യാർഥിനികളുമൊത്ത് ഡാമിൽ കുളിക്കാനിറങ്ങി: രാ​​​ജ​​​സ്ഥാ​​​നിൽ സ്കൂ​​​ൾ പ്രി​​​ൻ​​​സി​​​പ്പ​​​ലി​​​നു സ​​​സ്പെൻ​​​ഷ​​​ൻ

ആ​​​ൽ​​​വാ​​​ർ: രാ​​​ജ​​​സ്ഥാ​​​നി​​​ലെ ആ​​​ൽ​​​വാ​​​റി​​​ൽ സ്കൂ​​​ൾ വി​​​ദ്യാ​​​ർ​​​ഥി​​​നി​​​ക​​ളു​​മാ​​യി ഡാ​​മി​​ൽ കു​​ളി​​ക്കാ​​നി​​റ​​ങ്ങി​​യ സ്കൂ​​​ൾ പ്രി​​​ൻ​​​സി​​​പ്പ​​​ലി​​​നു സ​​സ്പെ​​ൻ​​ഷ​​ൻ. വി​​ദ്യാ​​ർ​​ഥ​​നി​​ക​​ളോ​​ടു മോ​​ശ​​മാ​​യി പെ​​രു​​മാ​​റി​​യെ​​ന്ന​​തു​​മാ​​ത്ര​​മ​​ല്ല ലൈ​​​ഫ് ജാ​​​ക്ക​​​റ്റ് ഉ​​​ൾ​​​പ്പെ​​​ടെ ഇ​​​ല്ലാ​​​തെ വി​​​ദ്യാ​​​ർ​​​ഥി​​​നി​​​ക​​​ളെ ഡാ​​​മി​​​ൽ ഇ​​​റ​​​ക്കി​​​യ​​​തും അ​​​തി​​​വേ​​​ഗ ന​​ട​​പ​​ടി​​ക്കു കാ​​ര​​ണ​​മാ​​യി.

ആ​​​ൽ​​​വാ​​​റി​​​ലെ താ​​​ന​​​ഗ​​​സി​ പ​​​ട​​​ക്ഛ​​പ്ലി ​സ്കൂ​​​ൾ പ്രി​​​ൻ​​​സി​​​പ്പ​​​ൽ ലാ​​​ൽ ച​​​ന്ദ് മീ​​​ണ​​​യെ​​യാ​​ണ് അ​​ധി​​കൃ​​ത​​ർ സ​​സ്പ​​ൻ​​ഡ് ചെ​​യ്ത​​ത്. സ്കൂ​​ളി​​ലെ സ്വാ​​​ത​​​ന്ത്ര്യ​​​ദി​​​നാ​​ഘോ​​ഷ​​ത്തി​​നു​​ശേ​​ഷം നൂ​​​റ്റ​​​ന്പ​​​തി​​​ല​​​ധി​​​കം വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​മാ​​​യി മീ​​​ണ ഡാ​​​മി​​​ലേ​​ക്കു തി​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ഒ​​​ന്‍പ​​​ത് മു​​​ത​​​ല്‍ പ​​​ന്ത്ര​​​ണ്ടാം ക്ലാ​​​സ് വ​​​രെ​​​യു​​​ള്ള 150 ഓ​​​ളം വി​​​ദ്യാ​​​ര്‍ഥി​​​ക​​ളു​​മാ​​യി കൊ​​ടും​​കാ​​ട്ടി​​ലൂ​​ടെ ര​​ണ്ടു​​കി​​ലോ​​മീ​​റ്റ​​റോ​​ളം ന​​ട​​ന്നാ​​ണ് സം​​ഘം ഡാ​​മി​​ലെ​​ത്തി​​യ​​ത്.

പ​​​ന്ത്ര​​​ണ്ടാം​​​ക്ലാ​​സി​​ലെ പെ​​ൺ​​കു​​ട്ടി​​ക​​ൾ ഉ​​ൾ​​പ്പെ​​ടെ ഡാ​​മി​​ൽ ഇ​​റ​​ങ്ങി​​യ​​തോ​​ടെ മീ​​ണ​​യും ഒ​​പ്പം​​ചേ​​ർ​​ന്നു. സ​​​മീ​​​പ​​​മു​​​ണ്ടാ​​​യി​​​രു​​​ന്ന ഏ​​​താ​​​നും യു​​​വാ​​​ക്ക​​​ൾ ദൃ​​​ശ്യ​​​ങ്ങ​​​ൾ മൊ​​​ബൈ​​​ൽ​​​ഫോ​​​ണി​​​ൽ പ​​​ക​​​ർ​​​ത്തി സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ പ്ര​​​ച​​​രി​​​ച്ച​​​തോ​​​ടെ സം​​ഭ​​വം അ​​ധി​​കൃ​​ത​​രു​​ടെ ശ്ര​​ദ്ധ​​യി​​ലും പെ​​ട്ടു. പി​​ന്നാ​​ലെ ഗ്രാ​​​മ​​​വാ​​​സി​​​ക​​​ള്‍ പ​​​രാ​​​തി​​​യും ന​​ൽ​​കി​​യ​​തോ​​ടെ സ​​​സ്‌​​​പ​​ൻ‌​​ഷ​​ൻ ഉ​​ത്ത​​ര​​വ് പു​​റ​​ത്തി​​റ​​ങ്ങി.

നീ​​​ന്ത​​​ല്‍ പ​​​ഠി​​​പ്പി​​​ക്കാ​​​നെ​​​ന്ന വ്യാ​​​ജേ​​​ന​​​യാ​​​ണ് വി​​​ദ്യാ​​​ര്‍ഥി​​​ക​​​ളെ മീ​​ണ കൊ​​​ണ്ടു​​​പോ​​​യ​​​തെ​​​ന്നും ആ​​​രോ​​​പ​​​ണ​​​മു​​​ണ്ട്. സം​​​ഭ​​​വ​​​ത്തി​​​ല്‍ അ​​ന്വേ​​ഷ​​ണ​​ത്തി​​നു വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പ് മൂ​​​ന്നം​​​ഗ സ​​​മി​​​തി​​​യെ നി​​​യോ​​​ഗി​​ച്ചു. ഒ​​​ട്ടേ​​​റെ ആ​​​ളു​​​ക​​​ള്‍ മു​​​ങ്ങി​​​മ​​​രി​​​ച്ച ഇ​​​ട​​ത്ത് യാ​​തൊ​​രു സ​​രു​​ക്ഷ​​യു​​മി​​ല്ലാ​​തെ വി​​ദ്യാ​​ർ​​ഥി​​ക​​ളെ ഇ​​റ​​ക്കു​​ക​​യാ​​യി​​രു​​ന്നു എ​​ന്നും ഗ്രാ​​മ​​വാ​​സി​​ക​​ൾ പ​​റ​​യു​​ന്നു. അ​​​പ​​​ക​​​ട സാ​​​ധ്യ​​​ത കാ​​​ര​​​ണം നാ​​​ല് വ​​​ര്‍ഷ​​​മാ​​​യി ജ​​​ലാ​​​ശ​​​ത്തി​​​ലേ​​​ക്കു​​​ള്ള പ്ര​​​വേ​​​ശ​​​ന​​വും ത​​ട​​ഞ്ഞി​​രി​​ക്കു​​ക​​യാ​​ണ്.

Latest News

Corehub Up